Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vishnu

കിളിമാനൂർ വാഹനാപകടം: ഒളിവിലായിരുന്ന പ്രതി വിഷ്ണു പിടിയിൽ

നെയ്യാറ്റിൻകര: കിളിമാനൂരില്‍ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികള്‍ മരിച്ച സംഭവത്തിൽ പ്രതിയായ കാരക്കോണം സ്വദേശി വിഷ്ണുവിനെ പിടികൂടി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെയ്യാറ്റിൻകരയിൽനിന്നാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മൂന്നിന് വൈകുന്നേരം സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ വിഷ്ണു ഓടിച്ച ഥാർ ജീപ്പിടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. പിന്നീട്, കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വച്ച് രജിത്തും മരിച്ചു.

നേരത്തെ, വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ച നെയ്യാറ്റിൻകര അതിയന്നൂർ കൊച്ചു മണ്ണെറ വീട്ടിൽ ആദർശ് (36) അറസ്റ്റിലായിരുന്നു. ആദർശിന്‍റെ ഫോൺ പ്രതി ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് മൂന്ന് പോലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Latest News

Corehub Up